Kochi: Well known Malayalam actor Devan attended RSS organised Rakshabandhan Ceremony in City of Kochi, Former District Medical Officer of Kochi Junaid Rehman presided over the event. Senior RSS Prachark and Akhil Bharatiya Karyakarini Sadasya Sethu Madhavan addressed the gathering of swayamsevaks during the Rakshabandhan program. “Rakshabandhan is a festival of social awakening’ said Sethu Madhavan. Several social leaders of various organisations attended the event.
രക്ഷാബന്ധന് സാമൂഹ്യ ജാഗരണത്തിന്റെ പ്രതീകം: എസ്. സേതുമാധവന്
കൊച്ചി: വ്യക്തിപരമായ സാര്ത്ഥതയില്നിന്ന് മാറി പവിത്രമായ ഹൃദയബന്ധം സ്ഥാപിക്കാനാണ് ഭാരതം ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് പറഞ്ഞു.
ചരിത്രാതീതകാലം മുതല്‍ ഭാരതത്തിന് ഉണ്ടായ എല്ലാത്തരം ഭീഷണികളെയും സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിട്ടത് സാമൂഹ്യജാഗരണത്തിന്റെ പ്രതീകമായ രക്ഷ ബന്ധിച്ചുകൊണ്ടായിരുന്നു. ഭാരതത്തിലെ ഹിന്ദുസമൂഹത്തിന്റെ ശാക്തീകരണം മാത്രമാണ് ലോകസമാധാനത്തിനുള്ള ഏക പോംവഴിയെന്ന് ഇന്ന് നമ്മുടെ നാട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രബോധമുള്ള ജനതയാണ് ശക്തിയെന്ന് എ.പി.ജെ. അബ്ദുള്‍കലാമും നിവേദിതയും പറഞ്ഞിട്ടുള്ളത് ഈ നാടിനെക്കുറിച്ചുതന്നെയാണ്. ലോകത്തിന് മുഴുവന്‍ സുഖം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന ജനതയാണ് നമ്മുടേത്. അതിനാല്‍ നമുക്ക്ഒരിക്കലും ഭീകരതയെ പിന്തുണക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗരം തമ്മനം മണ്ഡലം കാരണക്കോടം വിവേകാനന്ദ ശാഖയുടെ രക്ഷാബന്ധന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സേതുമാധവന്.
ചടങ്ങില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജുനൈദ് റഹ്മാന് അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടന്‍ എം. ദേവന് പങ്കെടുത്തു. കൂടാതെ കുഡുംബി സേവാസംഘത്തിന്റെ ശാഖാ സെക്രട്ടറി രാജേഷ് കെ.ആര്, വെങ്കിടേശ്വര സേവാസമിതി പ്രസിഡന്റ് വി.പി. ജഗദീശ്വര കമ്മത്ത്, എസ്എന്‍ഡിപി പാലാരിവട്ടം മേഖലാ സെക്രട്ടറി എ.ആര്. സന്തോഷ്, കേരള വെള്ളാള മഹാസഭ കണയന്നൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ടി. അനില്‍കുമാര്‍, അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ എം. മുരളീധരപൈ എന്നിവരും സംബന്ധിച്ചു.