Alappuzha, Kerala: RSS functionaries J Nanda Kumar, Gopalakrishnan visited the house of Mayadevi, who was physically challenged due to congeniatal abnormalities, and donated the SEVA NIDHI, collected through a campaign.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ നൂറനാട് പഞ്ചായത്തില്‍ ഇടപ്പോണ്‍ മുറിയില്‍ കൊച്ചുകോയിക്കലത്ത് മായാദേവിക്കുള്ള സേവാനിധി സമര്‍പ്പണം 31/12/2013 നു അവരുടെ വീട്ടില്‍ വെച്ച് രാഷ്ട്രീയ സ്വയംസേവകസംഘം അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് മാന്യ.ജെ നന്ദകുമാര്‍ കൈമാറുന്നു. പ്രസ്തുത ചടങ്ങില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സഹ സംഘടനാ കാര്യദർശി മാന്യ.എ ഗോപാലകൃഷ്ണന് ശ്രീ. ബി.മനോജ് (ചാരുംമൂട് താലൂക്ക് സംഘചാലക് ,മായാദേവി കുടുബസഹായ സമിതിപ്രസിഡന്റ് ) ,ശ്രീ.ബാബു(ജില്ലാ സേവാ പ്രമുഖ്),ശ്രീ.മോഹന്‍(താലൂക്ക് കാര്യവാഹക്),ശ്രീ.ഗോപി(മായാദേവി കുടുംബ സഹായസമിതി വൈസ് പ്രസിഡന്റ്),Adv. k.k അനൂപ്(നൂറനാട് ഗ്രാമപഞ്ചായത്ത് മെംബര്‍), ശ്രീ . രഞ്ജിത് ആറമ്പില്‍ ( ജനം ടി വി ) , ശ്രീ . ശ്രീജിത്ത് . ശ്രീ.മുരളി തുടങ്ങിയവരും എറൈസ് ചാരിറ്റി വൈസ് പ്രസിഡന്റ് ശ്രീ . നിഷാദ് രാമചന്ദ്രന് , ട്രഷറര്‍ ശ്രീ.പ്രകാശ് വെള്ളയൂര്‍ , സമിതി അംഗം ശ്രീ . അര്ജ്ജുന് സി എം എന്നിവരും പങ്കെടുത്തു.
പൂര്‍ണ്ണമായും ഫൈസ് ബുക്ക് വഴിയുള്ള സൌഹാര്‍ദ്ദങ്ങളില്‍ നിന്നും സാമ്പത്തിക സ്വരൂപണം നടത്തി സേവാ പ്രവര്‍ത്തനം നടത്തുന്ന എറൈസ് ചാരിറ്റബിള്‍ സൊസൈറ്റിയെ ഈ കാര്യത്തില്‍ സമന്വയം -2013 , മറ്റ് മാന്യ വ്യക്തികളും അകമഴിഞ്ഞു സഹകരിക്കുകയുണ്ടായി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ സഹായങ്ങളും അഭ്യര്‍ത്ഥിക്കുന്നു .
സേവാ നിധി കൈമാറ്റത്തിന് ശേഷം തന്റെ ചുറ്റും നിന്നുരുന്ന സംഘ ബന്ധുക്കളോടായി അവര്‍ പറഞ്ഞത് ” എന്നെ എന്റെ ബന്ധുക്കള്‍ പോലും ബാധ്യതയാകും എന്ന് കരുതി കൈയ്യൊഴിഞ്ഞപ്പോള്‍ എന്നെ സഹായിക്കുകയും എന്തിനും എന്നോടൊപ്പം നില്‍ക്കുകയും ചെയ്തത് സംഘവും സേവാഭാരതിയുമാണ് , അതിനു നന്ദിപറയുവാന്‍ വാക്കുകളില്ല , എങ്കിലും എന്നെ പോലെ കഷ്ടത അനുഭവിക്കുന്ന ആളുകള്‍ക്ക് താമസിക്കുവാനുള്ള ഒരു കേന്ദ്രമായി ഭാവിയില്‍ ഈ വീടും സ്ഥലവും മാറ്റിയെടുക്കുവാന്‍ സംഘം മുന്‍കൈയ്യെടുക്കണം എന്നാണ് എനിക്കു പറയുവാനുള്ളത് ” സഹോദരിയുടെ വാക്കുകള്‍ ശിരസാ വഹിച്ചുകൊണ്ട് പ്രദേശികമായി അവിടെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആ മഹത് കാര്യത്തിന് എപ്പോഴും എറൈസിന്റെ പിന്തുണയും സഹായവും നിങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ വാഗ്ദാനം ചെയ്യുന്നു ‘