രാഷ്ട്രീയ സ്വയംസേവക സംഘം
അഖില ഭാരതീയ പ്രതിനിധി സഭ
മാര്ച്ച് 7,8,9 -2014 ബാംഗ്ലൂര്
മാനനീയ സര്കാര്യവാഹ് ഭയ്യാജിജോഷിയുടെ പ്രസ്താവന
ജാതി മത വര്‍ണ, ലിംഗ ഭേദമില്ലാതെ ലോകത്തിലെ കോടിക്കണക്കിനു ജനങ്ങള്‍ക് അമ്മയാണ് മാതാ അമൃതാനന്ദമയി. സ്നേഹത്തിലൂടെയും വാത്സല്യത്തിലൂടെയും ലക്ഷക്കണക്കിന് അശരണര്‍ക്ക് ആലംബവും ആശ്വാസവുമാണ് ഈ ഹിന്ദു സന്യാസിനി. ദുഖിതര്‍ക്കും നിരലംബര്‍ക്കും ആശ്വസമെകാനുള്ള നിത്യ പ്രയത്നത്തിനു അന്ഗീകാരമായി ഐക്യ രാഷ്ട്ര സംഘടന മുതല്‍ നിരവധി രാജ്യങ്ങള്‍വരെ അമ്മയെ ആദരിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണി ലുമുള്ള ഭക്തരോട് നേരിട്ടും കത്തുകളിലൂടെയും സംവദിച്ചു സമാശ്വാസം നല്‍കുന്നതോടൊപ്പം ആത്മീയ പ്രചാരവും അമ്മ നടത്തുന്നു. ആതുരാലയങ്ങള്‍, സ്കൂളുകള്‍, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ അമൃതാനന്ദമയി മഠത്തിന്റെ കീഴില്‍ നടത്തപെടുന്നു. നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക കൂടിയാണ് അമൃതാനന്ദമയി മഠം. ആയിരക്കണക്കിന് പേര്‍ അമ്മയുടെ പ്രേരണയാല്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളില്‍ വ്യപ്രിതരായിരിക്കുന്നു.
അമ്മയ്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ചില കുടില ശക്തികള്‍ രംഗത്ത് വന്നത് ഹിന്ദു സമൂഹത്തില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്നാണ് ഇത്തരം ദുഷ്ചിന്തകള്‍ ഉയരുന്നത് എന്നത് ശ്രദ്ധിക്കപെടെണ്ടിയിരിക്കുന്നു. “വിശുദ്ധ നരകം” എന്ന പുസ്തകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സനാതന ധര്‍മത്തെ ഇല്ലായ്മ ചെയ്യാനുള്ള നിഗൂഡ ശക്തികളുടെ ശ്രമം മാത്രമാണ്. ഹൈന്ദവ ധര്‍മത്തിന് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകര്യതയില്‍ വിറളി പൂണ്ടവരാണ് അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ ഇതൊരു അവസരമായി കണ്ടു സമൂഹത്തില്‍ മഠത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നു. ഇതിലൂടെ ഹിന്ദു ധര്‍മത്തെ തന്നെ ചോദ്യം ചെയുന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. നിരവധി അനവധി ഹിന്ദു സന്യാസിമാരും മഠങ്ങളും ഇത് പോലെയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് മുമ്പും വിധേയരായിട്ടുണ്ട്.
അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ലജ്ജാകരമായ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ആര്‍ എസ് എസ് നിശിതമായി പ്രതിഷേധിക്കുന്നു. ഒപ്പംതന്നെ ഇത്തരം മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നേരിടണം എന്നും ആര്‍ എസ് എസ് ആവശ്യപ്പെടുന്നു. സംഘത്തിന്‍റെ പ്രതിനിധി എന്ന നിലയില്‍ അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംഘത്തിന്‍റെ സര്‍വ വിധ പിന്തുണയും വാഗ്ദാനം ചെയുന്നു, ഒപ്പം ഹൈന്ദവ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങളെ നേരിടാന്‍ സ്വയം സേവകരും മുന്പന്തിയില്‍ ഉണ്ടാകുമെന്നും സര്‍ കര്യവഹ് ആഹ്വാനം ചെയ്യുന്നു
********************